ഈ ഫാസ്റ്റ് ബൗളറെ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകര്‍; ന്യൂകാസിലിന്റെ താരത്തിന് ക്രിക്കറ്റും വഴങ്ങും

സീന്‍ ഡേവിഡ് ലോങ്‌സ്റ്റാഫ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ന്യൂകാസിലിന്റെ മിഡ്ഫീല്‍ഡറിനെ ഭൂരിപക്ഷം ക്രിക്കറ്റ് ആരാധകരും അറിയാനിടയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ക്രിക്കറ്റ് പ്രേമികള്‍ സീന്‍ ലോങ്‌സ്റ്റാഫ് ആരാണെന്ന് ശരിക്കുമറിഞ്ഞു. മികച്ച ഫാസ്റ്റ് ബോളിങിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് താരം. ജൂലൈ അഞ്ചിന് ഒരു പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടൈന്‍മൗത്ത് ക്രിക്കറ്റ് ക്ലബ്ബിനായി (ടിസിസി) കളിക്കുന്നതിനിടെ ന്യൂകാസില്‍ താരം തന്റെ ഓള്‍റൗണ്ട് പ്രകടനം ശരിക്കും പുറത്തെടുത്തു. ഫെല്ലിംഗ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ടിസിസിയുടെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച ലോങ്സ്റ്റാഫ് വലംകൈയ്യന്‍ മീഡിയം പേസറായി എത്തി എല്‍ബിഡബ്ല്യുവിലൂടെ ഒരു വിക്കറ്റും സ്വന്തമാക്കി. ലോങ്സ്റ്റാഫിന്റെ വിക്കറ്റ് നേട്ടം സഹതാരങ്ങള്‍ ശരിക്കും ആഘോഷിക്കുകയും ചെയ്തു.
സീന്‍ ഡേവിഡ് ലോങ്‌സ്റ്റാഫ് ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം പങ്കുവെക്കപ്പെട്ടപ്പോള്‍ നിരവധി ആളുകളാണ് ഇത് കണ്ടത്. ലോങ്സ്റ്റാഫിന്റെ വേഗതയും ബൗളിംഗ് ആക്ഷനും ഏറെ പ്രശംസിക്കപ്പെട്ടു. മത്സരത്തില്‍ ആധിപത്യമുറപ്പിച്ച ടെന്‍മൗത്ത് ക്രിക്കറ്റ് ക്ലബ് 210 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഫെല്ലിംഗ് സിസിക്ക് പത്ത് വിക്കറ്റ് നഷ്ടത്തില്‍ വെറു 71 റണ്‍സ് എടുക്കാനാണ് സാധിച്ചത്. ലോങ്സ്റ്റാഫിന്റെ അപ്രതീക്ഷിത ക്രിക്കറ്റ് കളി അദ്ദേഹത്തിന്റെ ആരാധകരെ സന്തോഷിപ്പിച്ചു.
Story Highlights: Newcastle star Sean David Longstaff’s cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here