ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ; ചെൽസി, ആഴ്‌സണൽ, ടോട്ടൻഹാം, ന്യൂ കാസ്റ്റിൽ എന്നിവർ ഇറങ്ങും

ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പന്മാർ കളിക്കളത്തിൽ ഇറങ്ങുന്നു. 2004ന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടുന്നതിനായി ആഴ്‌സണൽ രംഗത്തിറങ്ങുന്നത് ലീഗിലെ ആവേശം പതിന്മടങ്ങ് വർധിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെയുള്ള സാമ്പത്തിക ആരോപണങ്ങളിൽ നടപടിയുണ്ടയേക്കാമെന്ന വാർത്ത യൂറോപ്യൻ മാധ്യമങ്ങൾ പുറത്തുവിടുന്നത്. ലീഗിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി നേടിയ ഈ സീസണിൽ നേടിയ പോയിന്റുകൾ കുറയ്ക്കുന്നത് അടക്കമുള്ള നടപടികൾ ലീഗിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. English Premier League matches today
Read Also: തിയാഗോ സിൽവയുമായുള്ള കരാർ നീട്ടി ചെൽസി
കഴിഞ്ഞ ആഴ്ചയിൽ ലീഗിൽ പോയിന്റുകൾ വിട്ട് കളയേണ്ടി വന്നത് ആദ്യ നാലിലുള്ള ടീമുകൾക്ക് തിരിച്ചടിയായിട്ടുണ്ട്. ആഴ്‌സണൽ റെലഗേഷൻ സോണിലുള്ള എവർട്ടനുമായും സിറ്റി ടോട്ടൻഹാമുമായും പരാജയപ്പെട്ടു. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡ് – ലീഡ്സ്, ന്യൂ കാസ്റ്റിൽ – വെസ്റ്റ് ഹാം മത്സരം സമനിലയിൽ കലാശിച്ചിരുന്നു. അതിനാൽ ജയം ലക്ഷ്യമാക്കിയാണ് ഈ ആഴ്ച ടീമുകൾ ഇറങ്ങുക.
ഇന്ന് വൈകീട്ട് 6 മണിക്ക് ചെൽസി ലണ്ടൻ ഡെർബിയിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും. എട്ടരയ്ക്ക് ആഴ്‌സണൽ ബ്രെന്റ്ഫോഡിനെയും ടോട്ടൻഹാം ലെയ്‌സെസ്റ്റർ സിറ്റിയെയും നേരിടും. അതേസമയത്ത് തന്നെ ബ്രൈറ്റൻ ഹോവ് ക്രിസ്റ്റൽ പാലസിനെയും ഫുൾഹാം നോട്ടിങ്ഹാം ഫോറെസ്റ്റിനെയും നേരിടും. രാത്രി പതിനൊന്നിനാണ് ന്യൂ കാസ്റ്റിൽ – ബൗൺമത്ത് മത്സരം.
Story Highlights: English Premier League matches today