Advertisement

തിയാഗോ സിൽവയുമായുള്ള കരാർ നീട്ടി ചെൽസി

February 11, 2023
Google News 1 minute Read

ബ്രസീൽ ഡിഫൻഡർ തിയാഗോ സിൽവയുമായുള്ള കരാർ നീട്ടി പ്രീമിയർ ലീഗ് ക്ലബ് ചെൽസി. 2024 വരെ 38 കാരൻ ക്ലബ്ബിൽ തുടരും. ബ്ലൂസിനൊപ്പം കരിയർ തുടരുന്നതിൽ സന്തോഷമുണ്ടെന്ന് സിൽവ പ്രതികരിച്ചു. 2020ലെ സമ്മര്‍ ട്രാന്‍സ്ഫറില്‍ പി.എസ്.ജി വിട്ട സില്‍വ ചെല്‍സിയുമായി സൈനിംഗ് നടത്തുകയായിരുന്നു. യുവത്വം ഒട്ടും ചോര്‍ന്നിട്ടില്ലാത്ത പ്രകടനമാണ് കഴിഞ്ഞ സീസണില്‍ താരം പുറത്തെടുത്ത്.

ക്ലബുമായി ആദ്യ കരാർ ഒപ്പിടുമ്പോൾ അത് ഒരു വർഷത്തേക്ക് മാത്രമായിരുന്നു. ഇപ്പോൾ അത് നാലാം വർഷത്തിലേക്ക് കടക്കുന്നു. തനിക്ക് ഇത് സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നും ചെല്‍സിയിൽ തുടരാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും സിൽവ പറഞ്ഞു. സിൽവയുടെ അനുഭവപരിചയവും നേതൃപാടവവും ക്ലബിലെത്തുന്ന യുവ പ്രതിഭകൾക്ക് ഒരു മുതൽക്കൂട്ടാണെന്ന് ചെൽസിയുടെ സഹ ഉടമകളായ ടോഡ് ബോഹ്‌ലിയും ബെഹ്‌ദാദ് എഗ്ബാലിയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

Story Highlights: Thiago Silva Extends Chelsea Contract To 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here