Advertisement

ആദ്യ നാലിലേക്ക് പോരാട്ടം കനക്കുന്നു; മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ന്യൂകാസിലിനെതിരെ

April 2, 2023
Google News 2 minutes Read
newcastle vs man united

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ നാലിലേക്ക് പോരാട്ടം കനപ്പിച്ച് ടീമുകൾ. ആ പോരാട്ടങ്ങളുടെ നിരയിലേക്ക് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിൽ യുണൈറ്റഡും ചേക്കേറുന്നു. ന്യൂകാസിലിന്റെ ഹോം മൈതാനമായ സെന്റ് ജെയിംസ് പാർക്കിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി ഒൻപത് മണിക്കാണ് മത്സരം. 26 മത്സരങ്ങളിൽ നിന്ന് 15 വിജയവുമായി 50 പോയിന്റുകൾ കൂട്ടിച്ചേർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. 26 മത്സരങ്ങളിൽ 12 വിജയങ്ങൾ നേടിയ ന്യൂകാസിലാകട്ടെ മൂന്ന് പോയിന്റ് വ്യത്യാസത്തിൽ അഞ്ചാം സ്ഥാനത്തും. Newcastle United face Manchester United on Premier League

മികച്ച ഫോമിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കുതിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം ലിവർപൂളിനെതിരെ ഏറ്റ ഏഴ് ഗോളുകളുടെ തോൽവി ഭാരത്തിൽ നിന്നും എന്നേ കരകയറി. അതിന് ശേഷമുള്ള നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും ടീം വിജയിച്ചു. യൂറോപ്പ ലീഗിന്റെ ക്വാർട്ടറിലേക്കും ടീം മുന്നേറി. പ്രധാന താരങ്ങൾക്കേറ്റ പരുക്ക് ടീമിനെ ബാധിക്കുന്നുണ്ടെങ്കിലും അവയെ അതിജീവിച്ചാണ് ടീമിന്റെ മുന്നേറ്റം. സീസണിൽ രണ്ടാമത്തെ ചുവപ്പ് കാർഡ് കണ്ട കാസിമിറോക്ക് മത്സരം നഷ്ടപ്പെടും. പരുക്കിന്റെ പിടിയിലായിരുന്ന മാർക്കസ് റാഷ്‌ഫോർഡും ആന്റണി മാർഷ്യലും ടീമിന്റെ ഒപ്പം ചേർന്നിട്ടുണ്ട്.

Read Also: തേരോട്ടം തുടർന്ന് ബാഴ്സ; ലെവിക്ക് ഇരട്ട ഗോൾ; മാഡ്രിഡിനെതിരെ 15 പോയിന്റ് ലീഡ്

ആറ് മത്സരങ്ങളിൽ ഒരു ജയം പോലും നേടാനാവാതെയിരുന്ന ന്യൂ കാസിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളും വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ കരബാവോ കപ്പിന്റെ ഫൈനലിനേറ്റ തോൽവിക്ക് പകരം വീട്ടുക എന്ന ലക്ഷ്യമാണ് ടീമിനിന്നുള്ളതെന്ന് കാലും വിൽ‌സൺ വ്യക്തമാക്കിയിട്ടുണ്ട്. പരുക്ക് തന്നെയാണ് ന്യൂ കാസിലിന്റെയും വില്ലൻ. ടീമിന്റെ പ്ലേമേക്കർ അൽമിറോണിന് പരുക്കേറ്റതാണ് മുൻ മത്സരങ്ങളിൽ ടീമിനെ ബാധിച്ചത്. കൂടാതെ, പരുക്കിന്റെ പിടിയിലായിരുന്ന നിക് പോപ്പ്, കാലും വിൽ‌സൺ, അലൻ സെയിന്റ് മാക്സിമിൻ, സ്വേൻ ബോട്ട്മാൻ എന്നിവർ ഇന്ന് കളിക്കുന്ന കാര്യത്തിലും സംശയങ്ങളുണ്ട്.

Story Highlights: Newcastle United face Manchester United on Premier League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here