Advertisement

ലഗേജ് എത്തിക്കുന്നതില്‍ കാലതാമസം; വിമാനക്കമ്പനി 11 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കുവൈത്ത് കോടതി

April 28, 2022
Google News 2 minutes Read

യാത്രക്കാരന്റെ ലഗേജ് എത്തിക്കുന്നതില്‍ കാലതാമസം വരുത്തിയ വിമാനക്കമ്പനിക്ക് പിഴ ചുമത്തി കുവൈത്ത് പരമോന്നത കോടതി. പരാതിക്കാരന് നഷ്ട പരിഹാരമായി 4,400 ദിനാര്‍ (11 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നല്‍കാനാണ് കോടതി ഉത്തരവിട്ടത്.

സ്വകാര്യ വിമാനക്കമ്പനിക്കെതിരെ യാത്രക്കാരനായിരുന്ന വ്യക്തി നൽകിയ പരാതിയിലാണ് കോടതി നടപടി.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മറ്റൊരു വിദേശ രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ദുബായ് വിമാനത്താവളത്തില്‍ ട്രാന്‍സിറ്റ് ചെയ്യന്നതിനിടെയാണ് ലഗേജ് എത്തിയിട്ടില്ലെന്ന് യാത്രക്കാരന്‍ തിരിച്ചറിയുന്നത്.

Read Also : കൊവിഡ്​കാല നിയന്ത്രണങ്ങൾ നീക്കി കുവൈത്ത്​

പരാതി വിമാനക്കമ്പനിയെ അറിയിച്ചെങ്കിലും അഞ്ച് ദിവസം വൈകിയാണ് ലഗേജ് തനിക്ക് ലഭിച്ചതെന്ന് യാത്രക്കാരന്‍ ആരോപിച്ചു.ഇതു മൂലമുണ്ടായ മാനസിക, സാമ്പത്തിക നഷ്ടങ്ങള്‍ക്ക് പകരമായി നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഇയാള്‍ കോടതിയെ സമീപിച്ചത്.

Story Highlights: Court fines airlines for baggage delay Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here