Advertisement

കൊവിഡ്​കാല നിയന്ത്രണങ്ങൾ നീക്കി കുവൈത്ത്​

April 28, 2022
Google News 1 minute Read

കുവൈത്ത്​ അവശേഷിക്കുന്ന കൊവിഡ്​ കാല നിയന്ത്രണങ്ങൾ നീക്കി. അടച്ചിട്ട സ്ഥലങ്ങളിലും ഇനി മാസ്ക്​ നിർബന്ധമില്ല. വിദേശത്തുനിന്ന്​ വരുന്നവർക്ക്​ വാക്​സിനേഷനോ പി.സി.ആർ പരിശോധനയോ ആവശ്യമില്ല. ക്വാറൻറീൻ നിബന്ധനകളും നീക്കി. സ്​പോർട്​സ്​ സ്റ്റേഡിയങ്ങളിൽ പൂർണതോതിൽ പ്രവേശനം അനുവദിക്കും. രോഗലക്ഷണമുള്ളവർ മാസ്​ക്​ ധരിക്കണമെന്ന്​ നിർദേശമുണ്ട്​.

രാജ്യത്തെ കൊവിഡ്​ സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നാണ്​ നിയന്ത്രണങ്ങൾ നീക്കിയത്​. ഒരാൾ പോലും ഇപ്പോൾ കുവൈത്തിൽ കൊവിഡ്​ ബാധിച്ച്​ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലില്ല. പ്രതിദിനം അമ്പതോളം പേർക്ക്​ വൈറസ്​ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും രോഗമുക്​തി അതിനേക്കാൾ കൂടുതലാണ്​.

Read Also : കൊവിഡ് കേസുകള്‍ ഉയരുന്നു; പ്രധാനമന്ത്രി വിളിച്ച അവലോകന യോഗം ഇന്ന്

ആഴ്​ചകളായി മരണവും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. കൊവിഡ്​ പ്രതിരോധത്തിനായി ത്യാഗം ചെയ്​ത ആരോഗ്യ ജീവനക്കാർക്കും മറ്റുള്ളവർക്കും സഹകരിച്ച ജനങ്ങൾക്കും കുവൈത്ത്​ മന്ത്രിസഭ നന്ദി അറിയിച്ചു.

Story Highlights: Kuwait lifts covid restrictions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here