സുഹൃത്തുക്കൾക്കൊപ്പം ഒളിച്ചുകളിച്ചു; രണ്ട് പെൺകുട്ടികൾ ഫ്രീസറിൽ കുടുങ്ങി മരണപ്പെട്ടു

സുഹൃത്തുക്കൾക്കൊപ്പം ഒളിച്ചുകളിച്ച രണ്ട് പെൺകുട്ടികൾ ഫ്രീസറിൽ കുടുങ്ങി മരണപ്പെട്ടു. കർണാടകയിലെ മൈസൂരിലാണ് സംഭവം. വീടിനടുത്ത് ഉപേക്ഷിക്കപ്പെട്ട ഒരു ഐസ്ക്രീം ഫ്രീസറിൽ കുടുങ്ങിയാണ് 12 വയസുകാരിയായ ഭാഗ്യ, 7 വയസുകാരിയായ കാവ്യ എന്നീ പെൺകുട്ടികൾ മരണപ്പെട്ടത്.
ഒളിക്കാനായി ഈ പെൺകുട്ടികൾ തെരഞ്ഞെടുത്തത് ഫ്രീസർ ആയിരുന്നു. ഇവർ ഉള്ളിൽ കയറി വാതിലടച്ചപ്പോൾ ഫ്രീസർ സ്വയം ലോക്കായി. അങ്ങനെ പെൺകുട്ടികൾ ഇതിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനാൽ വീട്ടുകാർ അന്വേഷിച്ചിറങ്ങി. കുട്ടികൾ ഒളിച്ചുകളിക്കുകയായിരുന്നു എന്ന് മാതാപിതാക്കൾ അറിഞ്ഞപ്പോൾ അവർ ഫ്രീസർ പരിശോധിച്ചു. പരിശോധനയിൽ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
Story Highlights: girls hide and seek died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here