Advertisement

‘ഹിന്ദി ദേശീയ ഭാഷ, ബിജെപി സർക്കാർ എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നു’; കേന്ദ്രമന്ത്രി

April 28, 2022
Google News 1 minute Read

ഹിന്ദി ദേശീയ ഭാഷയാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി. എല്ലാ പ്രാദേശിക ഭാഷകളെയും ബിജെപി സർക്കാർ ബഹുമാനിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഹിന്ദി ഭാഷയെച്ചൊല്ലി കന്നഡ നടൻ കിച്ച സുദീപും ബോളിവുഡ് നടൻ അജയ് ദേവ്ഗണും തമ്മിൽ ഈയിടെ ട്വിറ്ററിലുണ്ടായ വാക്കുതർക്കത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

“ബിജെപി സർക്കാർ എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നു. ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്. ചിലയിടങ്ങളിൽ ഹിന്ദി മാതൃഭാഷയുമാണ്. അത് ഞങ്ങൾ പിന്തുണച്ച് മുന്നോട്ടുകൊണ്ടുപോകും. ഞങ്ങൾ ദേശീയ ഭാഷയെ മുന്നോട്ടുകൊണ്ടുപോകും. പ്രാദേശിക ഭാഷകളെയും മുന്നോട്ടുകൊണ്ടുപോകും.”- മന്ത്രി പറഞ്ഞു.

ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞ കിച്ച സുദീപിനെതിരെ അജയ് ദേവ്ഗൺ ട്വിറ്ററിലൂടെ രംഗത്തുവന്നിരുന്നു. ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ താങ്കൾ എന്തിനാണ് സിനിമകൾ ഹിന്ദിയിലേക്ക് മൊഴിമാറ്റുന്നതെന്ന് അജയ് ദേവ്ഗൺ ചോദിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.

Story Highlights: Hindi National Language Union Minister Kishan Reddy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here