Advertisement

മധ്യ പ്രദേശ് സ്പിന്നർ കുമാർ കാർത്തികേയ സിംഗിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

April 28, 2022
Google News 1 minute Read

മധ്യ പ്രദേശ് സ്പിന്നർ കുമാർ കാർത്തികേയ സിംഗിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. പരുക്കേറ്റ് പുറത്തായ പേസർ അർഷ്ദീപ് സിംഗിനു പകരക്കാരനായാണ് സീസണിൽ തങ്ങളുടെ നെറ്റ് ബൗളറായിരുന്ന കുമാർ കാർത്തികേയ സിംഗിനെ മുംബൈ ടീമിലെത്തിച്ചത്. അർഷ്ദീപും മധ്യ പ്രദേശ് താരമായിരുന്നു.

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് 24 വയസുകാരനായ കുമാർ കാർത്തികേയ സിംഗിനെ സൈൻ ചെയ്തത്. മധ്യ പ്രദേശിനായി 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 19 ലിസ്റ്റ് എ മത്സരങ്ങളും കളിച്ച താരം യഥാക്രമം 35, 18 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 5.05 എക്കോണമിയിൽ അഞ്ച് വിക്കറ്റുകൾ നേടിയ താരം ഏറെ ശ്രദ്ധ നേടിയിരുന്നു.

Story Highlights: kumar kartikeya singh mumbai indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here