Advertisement

ലിന്‍സി പീറ്റര്‍ പഴയാറ്റില്‍ ആസ്റ്റര്‍ ഗാഡിയന്‍സ് ഗ്ലോബല്‍ നേഴ്‌സസ് പുരസ്‌കാര പരിഗണന പട്ടികയില്‍

April 28, 2022
Google News 2 minutes Read

പുത്തന്‍ചിറ സ്വദേശിയായ ലിന്‍സി പീറ്റര്‍ പഴയാറ്റില്‍ ആസ്റ്റര്‍ ഗാഡിയന്‍സ് ഗ്ലോബല്‍ നേഴ്‌സസ് അവാര്‍ഡിനുള്ള പരിഗണന പട്ടികയില്‍ ഇടം നേടി. 184 ലോക രാഷ്ടങ്ങളില്‍നിന്നുള്ള 24000 നേഴ്‌സുമാരില്‍ നിന്നും മികച്ച നേഴ്‌സിനുള്ള അന്തര്‍ദേശീയ(ഇന്റര്‍ നാഷണല്‍) അവാര്‍ഡിന്റെ പരിഗണന പട്ടികയിലെ പത്തില്‍ ഒരാളായാണ് പഴയാറ്റില്‍ പീറ്ററിന്റെ ഭാര്യ ലിന്‍സി തെരഞ്ഞെടുക്കപ്പെട്ടത്. മെയ് 12ന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ ആണ് അവാര്‍ഡ് പ്രഖ്യാപനം. കേരളത്തില്‍ നിന്ന് ലിന്‍സി മാത്രമാണ് പട്ടികയിലുള്ളത്. രണ്ടു കോടിയോളം രൂപയാണ് അവാര്‍ഡ് തുക.

2016 ല്‍ ദേശീയ ഫ്‌ലോറന്‍സ് നൈറ്റിംഗേള്‍ നേഴ്‌സസ് അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്നും ലഭിച്ചു. അതേവര്‍ഷം സര്‍ക്കാര്‍ മേഖലയിലെ മികച്ച നേഴ്‌സിനുള്ള അവാര്‍ഡ്, ഭാരത കേരള കത്തോലിക്കാ സഭ എക്‌സലന്‍സ് അവാര്‍ഡ്, ഇരിങ്ങാലക്കുട രൂപത സിഎല്‍സി ഏര്‍പ്പെടുത്തിയ ആദരണം 2022, കെസിവൈഎം ഏര്‍പ്പെടുത്തിയ തേജസ്വനി 2021 എന്നിവ ലഭിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സീനിയര്‍ നേഴ്‌സിങ് ഓഫിസര്‍ ആണ്. വെള്ളിക്കുളങ്ങര മാളിയേക്കല്‍ പടിക്കല ജോസിന്റെ മകളാണ്. പൂവത്തുശേരി പാറേക്കാടന്‍ വര്‍ഗീസ് ജീന്‍സന്റെ ഭാര്യ റോസ് മരിയ പീറ്റര്‍, പോള്‍ജോ പീറ്റര്‍ എന്നിവര്‍ മക്കളാണ്.

Story Highlights: Lincy Peter Pazhayatil Aster Guardians Global Nurses Award Nominations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here