ടൂള്‍സെടുത്തോ; ഐ ഫോണ്‍ ഇനി മുതല്‍ വീട്ടിലിരുന്ന് നന്നാക്കാം

ഐ ഫോണുകള്‍ വീട്ടിലിരുന്ന് നന്നാക്കുന്നതിനായി സെല്‍ഫ് സര്‍വീസ് റിപയര്‍ പ്രോഗാമുമായി ആപ്പിള്‍. പൊട്ടിയ സ്‌ക്രീന്‍, കേടായ ബാറ്ററി എന്നിവയുള്‍പ്പെടെ സ്വന്തമായി മാറ്റാന്‍ എല്ലാവിധ ടൂള്‍സും റിപ്പയര്‍ മാനുവലും ലഭ്യമാകും. 100 ശതമാനം ഒറിജിനലായ പാര്‍ട്‌സ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായാണ് ആപ്പിളിന്റെ പുതിയ പദ്ധതി. (rental tool kit is now available for i phone repairing )
സെല്‍ഫ് സര്‍വീസ് റിപ്പയര്‍ സ്റ്റോര്‍ വെബ്‌സൈറ്റിലൂടെയാകും സേവനങ്ങള്‍ ലഭ്യമാകുക. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് സേവനങ്ങള്‍ നല്‍കിത്തുടങ്ങിയിരിക്കുന്നത്. എന്നിരിക്കിലും ഉടന്‍ തന്നെ സേവനങ്ങള്‍ യൂറോപ്പിലേക്കും അതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആപ്പിളിന്റെ നീക്കം.
ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ്, ഐഫോണ്‍ 13, ഐഫോണ്‍ 13 എന്നിങ്ങനെയുള്ള വിവിധ ഐ ഫോണ്‍ പതിപ്പുകള്‍ക്ക് പ്രത്യേകം ടൂള്‍ കിറ്റുകളുണ്ടാകും. 20 ഇഞ്ച് വീതിയും 47 ഇഞ്ച് ഉയരവുമുള്ള കേസുകളിലാകും ടൂള്‍ കിറ്റെത്തുക. സ്പ്ലേ റിമൂവല്‍ ഫിക്ചര്‍, ഹീറ്റഡ് ഡിസ്പ്ലേ പോക്കറ്റ്, ബാറ്ററി പ്രസ്സ്, ഡിസ്പ്ലേ പ്രസ്സ്, ഡിസ്പ്ലേ, ബാക്ക് പ്രൊട്ടക്റ്റീവ് കവറുകള്‍, സ്‌ക്രൂഡ്രൈവറുകള്‍, ബിറ്റുകള്‍ എന്നിങ്ങനെ സകലതും ഈ കിറ്റിലുണ്ടാകും. പ്രശ്‌നം പരിഹരിച്ചു കഴിഞ്ഞാല്‍ മറ്റ് ടൂള്‍സ് അടങ്ങുന്ന കിറ്റ് ആപ്പിളിന് തിരിച്ച് നല്‍കണം. ടൂള്‍ കിറ്റ് വാടകയ്ക്കാണല്ലോ അതിനാല്‍ അധികം പൈസ വേണ്ടല്ലോ എന്നാണ് ധാരണയെങ്കില്‍ തെറ്റി. ടൂള്‍ കിറ്റുകള്‍ ഒരാഴ്ചത്തേക്ക് വാടകയ്‌ക്കെടുക്കണമെങ്കില്‍ 49 ഡോളറാണ് നല്‍കേണ്ടത്. അതായത് 3700 രൂപ. കൈപ്പിഴ കൊണ്ട് ടൂള്‍ കിറ്റിലെ എന്തെങ്കിലും ഉപകരണങ്ങള്‍ നഷ്ടമാകുകയോ കേടുവരികയോ ചെയ്താല്‍ ആപ്പിള്‍ നിങ്ങളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കും.
Story Highlights: rental tool kit is now available for i phone repairing

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here