വിശ്വാസികളുടെ സുരക്ഷ; ഹറം വൃത്തിയാക്കാന്‍ റോബോട്ടുകളുടെ സഹായം

ഹറം വൃത്തിയാക്കാന്‍ റോബോട്ടുകളുടെ സഹായം
ഹറം വൃത്തിയാക്കുന്നതിന് വേണ്ടി റോബോട്ടുകളുടെ സഹായം വിപുലമാക്കാന്‍ തീരുമാനം. വിശ്വാസികളെ സംരക്ഷിക്കുന്നതിനുള്ള വിപുലമായ പരിപാടിയുടെ ഭാഗമായി മുഴുവന്‍ സമയവും വൃത്തിയാക്കുന്നതിന് വേണ്ടി റോബോട്ടുകളുടെ സഹായം തേടുന്നത്.
അണുവിമുക്തമാക്കല്‍, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, ഗതാഗതം, മറ്റ് സേവനങ്ങള്‍ എന്നിവയുടെ നിരന്തരമായ മേല്‍നോട്ടം ഹറമില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. 25,000 പരവതാനികള്‍ ഉള്ള പള്ളിയില്‍ ഏകദേശം 4,000 സ്ത്രീ-പുരുഷ തൊഴിലാളികളും 11 സ്മാര്‍ട്ട് റോബോട്ടുകളും അണുവിമുക്തമാക്കുന്ന ജോലിയില്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്.
Read Also : ഒമാനില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കുച്ചേരാം
തീർത്ഥാടകര്‍ക്ക് അവരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിന് വേണ്ടി ആരോഗ്യപരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള നിരവധി പ്രതിരോധ നടപടികള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് സേവന, ഫീല്‍ഡ് അഫയേഴ്സ്, പരിസ്ഥിതി സംരക്ഷണ ഏജന്‍സി അണ്ടര്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ജാബ്രി പറഞ്ഞു.
Story Highlights: Robots help Haram cleanup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here