Advertisement

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള; ഇതൊരു അത്ഭുത ദ്വീപ്…

April 29, 2022
1 minute Read

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ദ്വീപാണ് ക്രാബ് ദ്വീപ്. പക്ഷെ ഞണ്ടുകളുടെ ദ്വീപ് എന്ന് പേര് മാത്രമേ ഇപ്പോൾ ഉള്ളു. ഇന്ന് ആ ദ്വീപ് കടൽ കയറി ആഴമില്ലാത്ത സ്ഥലമായി മാറിയിരിക്കുകയാണ്. ഞണ്ടുകളുടെ ദ്വീപെന്ന് മാത്രമല്ല വേറെയും നിരവധി വിശേഷണങ്ങൾ ക്രാബ് ദ്വീപ് സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഫാമിലി ബീച്ചായാണ് ക്രാബ് ദ്വീപ് അറിയപ്പെടുന്നത്. പച്ചനിറത്തിലെ തീരവും വെള്ളനിറത്തിലെ മണ്ണും തെളിഞ്ഞ നീലജലവും ഈ ദ്വീപിനെ അതിമനോഹരമാക്കുന്നു.

ഡെസ്റ്റിൻ എന്ന സ്ഥലത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിരവധി സഞ്ചാരികളാണ് ഈ ദ്വീപിലേക്ക് എത്താറുള്ളത്. പണ്ട് അമേരിക്കയിലെ ആർമി കോർപ്സ് ഓഫ് എഞ്ചിനിയർമാർ മെക്സിക്കോ ഉൾക്കടലിലേക്കുള്ള പ്രവേശനത്തിനായി ജെട്ടികൾ നിർമ്മിച്ചിരുന്നു. ജെട്ടിയുടെ രൂപീകരണത്തോടെയാണ് ദ്വീപ് ഉണ്ടായത്. ഇവിടുത്തെ ബീച്ചിലുണ്ടായിരുന്ന നീല നിറത്തിലുള്ള ബീച്ചിൽ നിന്നാണ് ദ്വീപിന് ഈ പേര് ലഭിച്ചത്.

കടൽ കയറിയ ഭാഗങ്ങളിൽ ആഴമില്ലാത്തതിനാൽ അതിലൂടെ നടക്കാൻ സാധിക്കും. സാധാരണയായി 1 മുതൽ 4 അടിയാണ് ആഴം. എന്നാൽ മുന്നോട്ട് പോകുംതോറും ആഴം കൂടി വരും. ഇവിടുത്തെ കാഴ്ചകൾ കാണാനും ബീച്ചിൽ കളിക്കാനുമായി നിരവധി സഞ്ചാരികളാണ് ഇങ്ങോട്ടേക്ക് എത്താറുള്ളത്. കുട്ടികൾക്കായി പ്രത്യേക വാട്ടർ തീം പാർക്കും ഒരുക്കിയിട്ടുണ്ട്. കളിക്കാനും മീൻ പിടിക്കാനും ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വർഷം മുഴുവൻ സന്ദർശനത്തിന് അനുകൂലമാണെങ്കിലും ചൂട് കുറഞ്ഞ സമയത്താണ് ഇങ്ങോട്ടേക്ക് കൂടുതൽ ആളുകൾ എത്താറ്.

ദ്വീപിലേക്ക് ബോട്ട് വഴിയാണ് പോകാൻ സാധിക്കുക. ജെറ്റ് സ്കൈ, ബോട്ട്, ക്രാബ് ഐലൻഡ് ഷട്ടിൽ ബോട്ട് തുടങ്ങിയവയും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ഇവിടേക്ക് എത്തുന്ന സഞ്ചാരികൾ കൂടുതലും ബോട്ടിൽ സമയം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. ദ്വീപിലേക്ക് കടക്കുമ്പോൾ നമ്മൾ ആദ്യം കാണുന്ന കാഴ്ചപോലും വെള്ളം കാണാത്ത തരത്തിൽ നിറഞ്ഞു നിൽക്കുന്ന ബോട്ടുകളാണ്.

Story Highlights: facts about crab island

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top