സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിയും മിന്നലുമുണ്ടാകും. നാളെ എറണാകുളം, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായിരിക്കും.
തെക്കേ ഇന്ത്യയ്ക്ക് മുകളിലെ ന്യൂനമര്‍ദപാത്തിയും കിഴക്ക് പടിഞ്ഞാറന്‍ കാറ്റുകളുമാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും മഴതുടരും. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പകല്‍ സമയം താപനില ഉയരാനിടയുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗമാണ് സംസ്ഥാനത്തും ചൂട് കൂടാന്‍ കാരണം.
Read Also : കനത്ത ചൂടിൽ വെന്തുരുകി ഉത്തരേന്ത്യ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Story Highlights: heavy rain kerala yellow alert in two districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here