കൊവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ ചെല്ലാമെന്ന് ചൈന; ഉപാധികളിങ്ങനെ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങിച്ചെല്ലാമെന്ന് ചൈന. മാര്‍ച്ച് 22ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. പഠനം പൂര്‍ത്തിയാക്കുന്നതിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒരു ഗൂഗിള്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്ന് ചൈനീസ് എംബസി അറിയിച്ചു. (indian students conditionally allowed to return to China)
വിദ്യാര്‍ത്ഥികള്‍ അവരുടെ വിവരങ്ങള്‍ മെയ് 8ന് മുന്‍പായി നല്‍കണമെന്നാണ് നിര്‍ദേശം. ഏദേശം 23000 വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ നിന്ന് എത്തി എന്നാണ് വിവരം. വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച വിവരങ്ങള്‍ ചൈനയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഒത്തുനോക്കിയ ശേഷമാകും പഠനം തുടരാന്‍ അനുമതി നല്‍കുക. ഈ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ചൈന വ്യക്തമാക്കി.
പഠനം പാതിവഴിയില്‍ നിലച്ചുപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകളെ ചൈന വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിവര ശേഖരണം തങ്ങള്‍ ഇതിനോടകം ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിനായുള്ള മുന്‍കരുതലുകളെല്ലാം വിദ്യാര്‍ത്ഥികള്‍ പാലിക്കണമെന്നും ചൈന അറിയിച്ചു.
Story Highlights: indian students conditionally allowed to return to China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here