വധഭീഷണിയുണ്ടായിട്ടും പൊലീസ് ഇടപെട്ടില്ല; സെക്രട്ടേറിയറ്റിന് മുന്നില്‍ യുവാക്കളുടെ ആത്മഹത്യാ ഭീഷണി

സെക്രട്ടേറിയറ്റിന് മുന്നില്‍ യുവാക്കളുടെ ആത്മഹത്യാ ശ്രമം. പെട്രോള്‍ ദേഹത്തൊഴിച്ചാണ് മൂന്ന് യുവാക്കള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. തങ്ങള്‍ക്ക് നേരെ വധഭീഷണിയുണ്ടായിട്ടും പൊലീസ് സംരക്ഷിക്കുന്നില്ലെന്നാരോപിച്ചാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ യുവാക്കള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ബത്തേരി സ്വദേശികളായ സലിം, സക്കീര്‍, നൗഷാദ് എന്നിവരാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് ദേഹത്ത് പെട്രോളൊഴിച്ചത്. ഉടന്‍ തന്നെ പൊലീസെത്തി ദേഹത്ത് വെള്ളമൊഴിച്ച് യുവാക്കളെ പിന്തിരിപ്പിക്കുകയായിരുന്നു. മൂന്നുപേരെയും കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also : കടക്കെണിയായതിനാൽ കഴുത്തിൽ കയറിടേണ്ട അവസ്ഥ; കെഎസ്ഇബി ഓഫിസിൽ കരാറുകാരന്റെ ആത്മഹത്യാ ഭീഷണി
തങ്ങള്‍ക്ക് തന്നെ പരിചയമുള്ള ഒരാളില്‍ നിന്ന് നിരന്തരമായ വധഭീഷണിയുണ്ടായിരുന്നെന്നാണ് യുവാക്കള്‍ പറയുന്നത്. എന്നാല്‍ നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സുല്‍ത്താന്‍ ബത്തേരി പൊലീസിനെ വിവരമറിയിച്ചിട്ടുണ്ട്.
Story Highlights: threaten to commit suicide infront of secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here