Advertisement

പണമയച്ചാൽ ക്യാഷ് ബാക്ക്; ഗൂഗിൾ പേയുടെ വഴിയിൽ വാട്ട്‌സ് ആപ്പും

April 30, 2022
Google News 2 minutes Read
cashback from whatsapp payment

വാട്ട്‌സ് ആപ്പിൽ പേയ്‌മെന്റ് ഫീച്ചർ അവതരിപ്പിച്ചിട്ടും മറ്റ് പേയ്‌മെന്റ് ആപ്പുകൾക്ക് ലഭിച്ച സ്വീകാര്യത വാട്ട്‌സ് ആപ്പിന് ലഭിച്ചില്ല. ഗൂഗിൾ പേ, പേയ്ടിഎം, ഫോൺ പേ എന്നിവർ അരങ്ങ് വാഴുമ്പോൾ പേയ്‌മെന്റ് രംഗത്ത് വാട്ട്‌സ് ആപ്പ് ഇപ്പോഴും പുറത്ത് തന്നെ. ഈ പ്രതിസന്ധി മറികടക്കാൻ ക്യാഷ് ബാക്ക് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്‌സ് ആപ്പ്. ( cashback from whatsapp payment )

വാട്ട്‌സ് ആപ്പിലൂടെ പണം അയക്കുന്ന ഉപഭോക്താവിന് ഓരോ ട്രാൻസാക്ഷനും 11 രൂപ വീതമാണ് ലഭിക്കുക. ഇതിന് മിനിമം ട്രാൻസാക്ഷൻ പരിധിയില്ല എന്നതും പ്രത്യേകതയാണ്. കുറഞ്ഞത് 30 ദിവസമായി വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്ന വ്യക്തികൾ ക്യാഷ് ബാക്കിന് അർഹരാണ്. പക്ഷേ എല്ലാ ഉപഭോക്താക്കൾക്കും ട്രാൻസാക്ഷനിലൂടെ ക്യാഷ് ബാക്ക് ലഭിക്കുന്നില്ല.

Read Also : വാട്ട്‌സ്ആപ്പ് പഴയ വാട്ട്സ്ആപ്പല്ല!<br>വരുന്നത് വൻ മാറ്റങ്ങൾ

പണമിടപാട് നടത്തുമ്പോൾ പ്രമോഷൻ ബാനർ കാണാൻ സാധിക്കുന്നവർക്ക് മാത്രമേ ക്യാഷ് ബാക്ക് ലഭിക്കുകയുള്ളു. വാട്ട്‌സ് ആപ്പ് ബിസിനസ് പ്രൊഫൈൽ ഉള്ളവർക്ക് ക്യാഷ് ബാക്ക് ലഭിക്കില്ല.

Story Highlights: cashback from whatsapp payment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here