Advertisement

വാട്ട്‌സ്ആപ്പ് പഴയ വാട്ട്സ്ആപ്പല്ല!
വരുന്നത് വൻ മാറ്റങ്ങൾ

April 17, 2022
Google News 1 minute Read
watasap 1

സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന വാട്ട്‌സ്ആപ്പിൽ വരും ആഴ്ചകളിലായി വലിയ മാറ്റങ്ങളുണ്ടാകും. ഇമോജി റിയാക്ഷന്‍സ്, ഫയൽ ഷെയറിങ്, വോയിസ് കോളിലേക്ക് കൂടുതൽ പേരെ ഉള്‍പ്പെടുത്തൽ, ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകൽ തുടങ്ങിയ മാറ്റങ്ങളെപ്പറ്റി കൂടുതലറിയാം.

നിലവില്‍ വാട്ട്സ് ആപ്പിലൂടെ പങ്കുവെക്കാന്‍ സാധിക്കുന്നത് 100 എം.ബി വരെയുള്ള ഫയലുകള്‍ മാത്രമാണ്. എന്നാൽ പുതിയ അപ്ഡേറ്റിലൂടെ 2 ജിബി വരെയുള്ളവ ഷെയർ ചെയ്യാം. ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും സമാനമായി ചാറ്റിനുള്ളിൽ ഇമോജി റിയാക്ഷന്‍ നല്‍കാന്‍ കഴിയുന്നതാണ് മറ്റൊരു മാറ്റം. ഗ്രൂപ്പിനകത്തോ വ്യക്തിഗതമായോ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ അതിനോടുള്ള പ്രതികരണം എന്ന തരത്തില്‍ ഈ ഓപ്ഷന്‍ ഇനി മുതല്‍ ഉപയോഗിക്കാം.

Read Also : ഒരു ട്രോളും ഇവിടെ ഏശില്ല!!

വാട്ട്‌സ്ആപ്പ് അപ്പ്ഡേറ്റാവുന്നതോടെ ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരവും ലഭിക്കും. ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് തെറ്റായ, പ്രശ്നമുള്ള സന്ദേശങ്ങൾ നീക്കം ചെയ്യാൻ അഡ്മിൻമാർക്ക് ഇനിമുതൽ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. നിലവിൽ എട്ട് പേർക്ക് മാത്രമാണ് ഒരു ഗ്രൂപ്പ് വോയ്‌സ് കോളിൽ ഭാഗമാകാന്‍ സാധിക്കുന്നത്. ഇനിമുതൽ ഒരു ഗ്രൂപ്പ് വോയ്‌സ് കോളിൽ 32 പേരെ വരെ അനുവദിക്കാനാവും എന്നതാണ് സുപ്രധാന മാറ്റം.

Story Highlights: WhatsApp Big changes are coming

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here