Advertisement

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വാട്‌സ്ആപിലൂടെ അറിയിക്കാം; പുതിയ സംവിധാനവുമായി ദുബായി

December 24, 2022
Google News 2 minutes Read
Violence against women and children can reported through WhatsApp dubai

ദുബായില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഇനി മുതല്‍ വാട്‌സ്ആപിലൂടെ അറിയിക്കാം. ദുബായി ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്റ് ചില്‍ഡ്രന്‍ ആണ് വാട്‌സ്ആപിലൂടെ പരാതികള്‍ അറിയിക്കുന്ന സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. ആക്രമണങ്ങള്‍ അറിയിക്കുന്നതിനും നിയമോപദേശങ്ങള്‍ക്ക് വേണ്ടിയും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.

ഫൗണ്ടേഷന്റെ സേവനങ്ങള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ സേവനത്തിന് 971-800-111 എന്ന ഹോട്ട്ലൈന്‍ നമ്പരാണ് നല്‍കിയിരിക്കുന്നത്. ഈ നമ്പറിലൂടെ വാട്‌സ്ആപ് വഴി ഫൗണ്ടേഷനിലേക്ക് സന്ദേശമയക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ സേവനം വരുന്നതെന്ന് ഫൗണ്ടേഷന്‍ അധികൃതര്‍ പറഞ്ഞു.

ഡിജിറ്റല്‍ സേവന വികസന തന്ത്രമാണ് ഫൗണ്ടേഷന്‍ സ്വീകരിക്കുന്നതെന്ന് ഡിഎഫ്ഡബ്ല്യുഎസി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ശൈഖ സയീദ് അല്‍ മന്‍സൂരി പറഞ്ഞു. വാട്‌സ്ആപിലൂടെ അറിയിക്കുമ്പോള്‍ വേഗത്തില്‍ നടപടിയെടുക്കാവും സേവനങ്ങള്‍ സമയബന്ധിതമായി നല്‍കാനും കഴിയും.

Read Also: പ്രവാസികള്‍ക്കുള്ള മരുന്നിന് ഉയര്‍ന്ന ഫീസ്; കുവൈറ്റില്‍ ക്ലിനിക്കുകളിലെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്

ഗാര്‍ഹിക പീഡനം, ഭീഷണിപ്പെടുത്തല്‍, മനുഷ്യക്കടത്ത് എന്നിവയ്ക്ക് ഇരയാകുന്ന കുട്ടികള്‍ക്ക് സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫൗണ്ടേഷന്‍ ഡിജിറ്റല്‍ സേവനങ്ങളും ഉപയോഗപ്പെടുത്തുകയാണെന്ന് അല്‍ മന്‍സൂരി കൂട്ടിച്ചേര്‍ത്തു.

വെബ്‌സൈറ്റിനൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈന്‍ നമ്പരാണ് ദുബായി ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്റ് ചില്‍ഡ്രനുള്ളത്. കൂടാതെ സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴിയും ഫൗണ്ടേഷന്‍ സേവനങ്ങള്‍ ചെയ്യുന്നുണ്ട്.

Story Highlights: Violence against women and children can reported through WhatsApp dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here