Advertisement

പ്രവാസികള്‍ക്കുള്ള മരുന്നിന് ഉയര്‍ന്ന ഫീസ്; കുവൈറ്റില്‍ ക്ലിനിക്കുകളിലെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്

December 24, 2022
Google News 2 minutes Read
reduction in number of expat patients to visit clinics kuwait

കുവൈറ്റില്‍ പ്രവാസികള്‍ക്ക് മരുന്നിനു ഫീസ് ഏര്‍പെടുത്തിയതിനു ശേഷം ക്ലിനിക്കുകളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ്. പ്രവാസികളുടെ സന്ദര്‍ശനത്തില്‍ 60 ശതമാനം വരെ കുറവ് വന്നതായാണ് റിപ്പോര്‍ട്ട്. കുവൈറ്റ് ആരോഗ്യമന്ത്രാലയം പ്രവാസികള്‍ക്കായി നിര്‍ദേശിച്ച മരുന്നുകളുടെ ഫീസ് വര്‍ധനയ്ക്ക് ശേഷം പൊതു ക്ലിനിക്കുകളിലും ആശുപത്രികളിലുമെത്തുന്ന പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചില പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികളുടെ സന്ദര്‍ശനത്തില്‍ അറുപത് ശതമാനം വരെ കുറവുവന്നതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തീരുമാനം പുറപ്പെടുവിച്ച ദിവസം പ്രതിദിനം 1200ഓളം പേര്‍ വന്നിരുന്ന ക്ലിനിക്കുകളില്‍ വരുന്നവരുടെ എണ്ണം അന്‍പത് ശതമാനമായി കുറഞ്ഞു. ഇതില്‍ തന്നെ നിരവധി പേര്‍ പരിശോധന നടത്തിയെങ്കിലും നിര്‍ദേശിച്ച മരുന്നുകള്‍ സ്വീകരിച്ചില്ല.

Read Also: 100 അഫ്ഗാൻ വിദ്യാർത്ഥിനികൾക്ക് ദുബായിൽ പഠിക്കാൻ അവസരമൊരുക്കി വ്യവസായി

എന്നാല്‍ പ്രമേഹ ക്ലിനിക്കുകളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. സര്‍ക്കാര്‍ തീരുമാനത്തിന്റെ ആഘാതം വിലയിരുത്താന്‍ ഇനിയും സമയം ആവശ്യമുള്ളതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പ്രത്യേകിച്ച് ആശുപത്രികളില്‍ തീരുമാനം നടപ്പാക്കുന്നതിന് മുന്‍പും ശേഷവും എത്ര രോഗികളെ ചികിത്സിച്ചുവെന്ന് കണക്കുകള്‍ ലഭ്യമായാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ നിഗമനത്തിലെത്താനാകൂ.

Story Highlights: reduction in number of expat patients to visit clinics kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here