Advertisement

100 അഫ്ഗാൻ വിദ്യാർത്ഥിനികൾക്ക് ദുബായിൽ പഠിക്കാൻ അവസരമൊരുക്കി വ്യവസായി

December 23, 2022
Google News 2 minutes Read

അഫ്ഗാൻ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി യു.എ.ഇയിലെ ശതകോടീശ്വരനും അൽ ഹബ്തൂർ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഖലഫ് അൽ ഹബ്തൂർ. അഫ്ഗാനിസ്താനിൽ നിന്നുള്ള 100 വിദ്യാർത്ഥിനികൾക്ക് ദുബായിൽ പഠനം പൂർത്തിയാക്കാൻ അവസരമൊരുക്കുമെന്ന് ഖലഫ് അൽ ഹബ്തൂർ പ്രഖ്യാപിച്ചു. വിദ്യാർത്ഥിനികൾക്ക് താലിബാൻ പഠനം നിഷേധിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അഫ്ഗാൻ സർവ്വകലാശാലകളിൽ വിദ്യാർത്ഥിനികളെ പഠിക്കാൻ അനുവദിക്കില്ലെന്ന് കാബൂളിലെ താലിബാൻ സർക്കാർ പറഞ്ഞിരുന്നു. വിദ്യാർത്ഥിനികളെ വിലക്കാനുള്ള താലിബാന്റെ തീരുമാനത്തെ യുഎഇ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ആഗോളതലത്തിൽ അപലപിക്കുകയും ചെയ്തു.

‘അഫ്ഗാൻ വിദ്യാർത്ഥിനികൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നിഷേധിക്കുന്നത് ദൗർഭാഗ്യകരവും സങ്കടകരവുമാണ്. രാഷ്ട്രീയ നിലപാടിൽ നിന്നും അകന്ന്, ബന്ധപ്പെട്ട ഔദ്യോഗിക അധികാരികളുമായി സഹകരിച്ച് 100 വിദ്യാർത്ഥിനികൾക്ക് ദുബായ് സർവ്വകലാശാലകളിൽ പഠനം പൂർത്തിയാക്കാനുള്ള അവസരം ഒരുക്കാൻ ഞാൻ തയ്യാറാണ്.’- അൽ ഹബ്തൂർ ട്വീറ്റ് ചെയ്തു.

നേരത്തെ താലിബാൻ്റെ വിലക്കിൽ അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ-തയീബിന്റെ അധ്യക്ഷതയിലുള്ള മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സും ആശങ്ക പ്രകടിപ്പിച്ചു.

Story Highlights: UAE billionaire offers to host 100 Afghan female students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here