സർക്കാർ ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കണം; അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ ബിജെപി പ്രതിഷേധം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ ബിജെപിയുടെ വൻ പ്രതിഷേധം. സർക്കാർ ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ബിജെപി ഡൽഹി അധ്യക്ഷൻ ആദേശ് ഗുപ്ത, പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഉയർന്ന വാറ്റ് നിരക്ക് കാരണം ഡൽഹിയിൽ ഇന്ധന വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം ദുസഹമാണെന്ന് ആദേശ് ഗുപ്ത പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഡീസലിന്റെയും പെട്രോളിന്റെയും വാറ്റ് നിരക്ക് കുറച്ചെങ്കിലും അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ നിരക്ക് കുറച്ചില്ല. അരവിന്ദ് കെജ്രിവാൾ സർക്കാരിന് മദ്യത്തിന് കിഴിവ് നൽകാൻ കഴിയും. എന്നാൽ പൊതുജനങ്ങൾക്ക് ആശ്വാസം നൽകാൻ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നിരക്ക് കുറക്കില്ലെന്നും ആദേശ് ഗുപ്ത പറഞ്ഞു.
Read Also : ഇന്ധന നികുതി: ലാഭമുണ്ടാക്കുന്നത് കേന്ദ്രം; കണക്കുകള്‍ നിരത്തി പ്രധാനമന്ത്രിക്ക് മറുപടിയുമായി തമിഴ്‌നാട്
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡൽഹി സർക്കാർ നികുതി കുറക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ചില സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ബിജെപിയുടെ സമരം. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര, കേരളം, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറച്ചിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
Story Highlights: Delhi BJP holds massive protest outside CM Arvind Kejriwal’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here