തട്ടിപ്പ് കേസ്; ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഏഴു കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഏഴു കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബിസിനസുകാരൻ സുകേഷ് ചന്ദ്രശേഖരൻ ഉൾപ്പെട്ട തട്ടിപ്പു കേസിലാണ് ഇ.ഡിയുടെ നടപടി. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സുകേഷ് ജാക്വലിന് 5.71 കോടിയുടെ സമ്മാനങ്ങൾ വാങ്ങി നൽകിയതായി ഇ.ഡി കണ്ടെത്തിയിരുന്നു.
സ്ഥിരം നിക്ഷേപം ഉൾപ്പെടെയുള്ള നടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
രാഷ്ട്രീയക്കാരനായ ടി. ടി.വി ദിനകരൻ ഉൾപ്പെട്ട അഞ്ച് വർഷം പഴക്കമുള്ള തട്ടിപ്പ് കേസിലും സുകേഷ് ഇപ്പോൾ പ്രതിയാണ്.
Read Also : കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടി ജാക്വലിൻ ഫെർണാണ്ടസിനെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂർ
അഭ്യന്തര, നിയമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഡൽഹി ബിസിനസുകാരന്‍റെ ഭാര്യയിൽനിന്ന് 215 കോടി തട്ടിയെടുത്ത കേസിൽ കഴിഞ്ഞവർഷം സുകേഷിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാക്വലിനെ വിളിച്ചുവരുത്തിഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. പത്തു കോടി വിലപിടിപ്പുള്ള സമ്മാനങ്ങൾ സുകേഷ് ജാക്വലിന് കൈമാറിയതായി കേസിലെ കുറ്റപത്രത്തിൽ പറയുന്നു.
Story Highlights: ED attaches assets worth Rs 7 crore of Jacqueline Fernandez in extortion case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here