സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും. വൈദ്യുതി ലഭ്യതക്കുറവ് മൂലം ഭാഗികമായി നിയന്ത്രണം തുടരേണ്ടിവരുമെന്ന് കെഎസ്ഇബി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാൽ ഈ സാഹചര്യം ഒഴിവാക്കാനുള്ള ശ്രമങ്ങളും ഊർജിതമാണ്. ഗ്രാമപ്രദേശങ്ങളിൽ പീക്ക് അവറിൽ 15 മിനിറ്റ് നേരമാണ് കഴിഞ്ഞദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
കൽക്കരി ക്ഷാമം കാരണം സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ 400 മെഗാവാട്ടിന്റെ കുറവുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവാട്ട് അധിക വൈദുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് വൈദ്യുതി വകുപ്പിന്റെ നീക്കം. പ്രതിദിനം ഒന്നര കോടിയുടെ അധിക ബാധ്യതയാണ് ഇതിലൂടെ ഉണ്ടാവുക. മെയ് 31 ഓടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന വിലയിരുത്തലിലാണ് കെഎസ്ഇബി.
Story Highlights: electricity power cut kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here