കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി പിടിയിൽ

കാമുകിയുമായി ഒന്നിച്ചു കഴിയുന്നതിനിടെ കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ മച്ചിലിപട്ടണത്താണ് സംഭവം. പെൺകുട്ടി പത്ത് മാസത്തിലേറെയായി പ്രതിയുടെ പീഡനത്തിനിരയാവുകയായിരുന്നു.
ഇയാളിൽ നിന്ന് ഗർഭം ധരിച്ച പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇക്കാര്യം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാളുടെ തുടർച്ചയായുള്ള പീഡനം. സംഭവത്തിൽ ചിലക്കൽപുടി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Also : ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 16കാരിയെ കല്യാണം കഴിക്കാമെന്ന് വിവാഹിതൻ; ജാമ്യം അനുവദിച്ച് പോക്സോ കോടതി
സുരേഷ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുമായി ഒന്നിച്ചുതാമസിച്ചുവരുകയായിരുന്നു. തുടർച്ചയായ പീഡനത്തിനൊടുവിൽ പെൺകുട്ടി ഗർഭിണിയായ ശേഷവും ഇയാൾ ബലാത്സംഗം തുടർന്നിരുന്നതായി പൊലീസ് പറയുന്നു.
Story Highlights: Girlfriend’s minor daughter raped and made pregnant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here