ജയത്തുടർച്ച ലക്ഷ്യം; ഗോകുലത്തിന് ഇന്ന് ചർച്ചിൽ എതിരാളികൾ

ഐലീഗ് പ്ലേ ഓഫിൽ ഗോകുലം കേരളയ്ക്ക് ഇന്ന് ചർച്ചിൽ ബ്രദേഴ്സ് എതിരാളികൾ. വൈകിട്ട് അഞ്ചിന് കൊൽക്കത്ത കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം. 13 മത്സരങ്ങളിൽ നിന്ന് 33 പോയിൻ്റുള്ള ഗോകുലമാണ് പട്ടികയിൽ ഒന്നാമത്. 7 പോയിൻ്റ് കൂടി നേടിയാൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലത്തിന് കിരീടം നിലനിർത്താൻ കഴിയും. അഞ്ച് മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്.
ആദ്യ ഘട്ടത്തിൽ ചർച്ചിലിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഗോകുലം വീഴ്ത്തിയിരുന്നു. ജയം ആവർത്തിക്കാമെന്നാണ് ടീമിൻ്റെ വിശ്വാസം. താരങ്ങളെല്ലാം മികച്ച ഫോമിലായതിനാൽ ചർച്ചിലിനെ ഏറെ ബുദ്ധിമുട്ടില്ലാതെ മറികടക്കാൻ ഗോകുലത്തിനു സാധിച്ചേക്കും. ഐലീഗിൽ തോൽവി അറിയാതെ 18 മത്സരങ്ങളാണ് ഗോകുലം പൂർത്തിയാക്കിയിരിക്കുന്നത്. 17 മത്സരങ്ങളിൽ തോൽവി അറിയാത്ത ചർച്ചിൽ ബ്രദേഴ്സിൻ്റെ തന്നെ റെക്കോർഡാണ് ഗോകുലം പൊളിച്ചെഴുതിയത്. കഴിഞ്ഞ സീസണിലെ അവസാന അഞ്ച് മത്സരങ്ങളും ഈ സീസണിലെ 13 മത്സരങ്ങളുമാണ് ഗോകുലം അപരാജിതരായി പൂർത്തിയാക്കിയത്.
കഴിഞ്ഞ മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗോകുലം വീഴ്ത്തിയത്. ജോർഡൈൻ ഫ്ലെച്ചെറും ശ്രീക്കുട്ടനുമാണ് ഗോൾ സ്കോറർമാർ. 16ആം മിനിട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ ജോർഡൈൻ ഫ്ലെച്ചെർ ഗോകുലത്തിൻ്റെ ആദ്യ ഗോൾ നേടി. 83ആം മിനിട്ടിൽ, പകരക്കാരനായി എത്തിയ വിഎസ് ശ്രീക്കുട്ടൻ ഗോകുലത്തിൻ്റെ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു.
Story Highlights: gokulam kerala churchill brothers fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here