Advertisement

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

April 30, 2022
Google News 1 minute Read

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം കാറ്റും ഇടിമിന്നലുമുണ്ടാകും. എറണാകുളം, മലപ്പുറം ജില്ലകളിൽ യല്ലോ അലേർട്ട്‌ പ്രഖ്യാപിച്ചു. രണ്ടു ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. നാളെ മലപ്പുറം വയനാട് ജില്ലകളിൽ യല്ലോ അലേർട്ടാണ്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുനമർദ്ദപാത്തിയും കേരളത്തിലേക്കുള്ള കാറ്റുകളുമാണ് മഴയ്ക്ക് കാരണം. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും മഴ തുടരും. മഴയുണ്ടാകുമെങ്കിലും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

അതേസമയം വ്യാപകമായ മഴ കാരണം ഉത്തരേന്ത്യയിലെ ഉഷ്‌ണതരംഗം കേരളത്തെ ബാധിക്കാൻ സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Story Highlights: heavy rain kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here