കെഎസ്ഇബി യൂണിയനുകളുടെ ഹിതപരിശോധന; വർക്കേഴ്‌സ് അസോസിയേഷൻ സിഐടിയുവിന് വൻ വിജയം

കെഎസ്ഇബിയിൽ നടന്ന അഞ്ചാമത് ഹിതപരിശോധനയിൽ അംഗീകാരം ലഭിച്ചത് കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) വിന് മാത്രം. ഏഴ് യൂണിയനുകൾ ഹിതപരിശോധനയിൽ മത്സരിച്ചപ്പോൾ 53 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് സിഐടിയു ചരിത്ര വിജയം നേടിയത്.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് യൂണിയന്‍ , കേരള ഇലക്‌ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) , കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബിഎംഎസ്) , യൂണൈറ്റഡ് ഇലക്‌ട്രിസിറ്റി എംപ്ലോയിസ് ഫ്രന്റ് , കേരള ഇലക്‌ട്രിസിറ്റി എക്‌സിക്യുട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ , ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവയാണ് മത്സരരംഗത്തുണ്ടായിരുന്ന പ്രധാന സംഘടനകൾ.ഇതിന് മുമ്പ് 2015 ലാണ് ഹിത പരിശോധന നടന്നത്.
Read Also : സ്ഥലം മാറ്റപ്പെട്ടവർ ഇന്ന് ചുമതലയേൽക്കും; മെയ് 5ന് വൈദ്യുതി മന്ത്രിയുമായി ചര്‍ച്ച
Story Highlights: KSEB Employees referendum: CITU got more than 53 percent votes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here