Advertisement

ഇടതുനയം മറക്കരുത്; പൊലീസ് ജനങ്ങളുടെ മേൽ കുതിരകയറരുതെന്ന് മന്ത്രി എം.വി ഗോവിന്ദൻ

April 30, 2022
1 minute Read

പൊലീസിനെതിരെ വിമർശനവുമായി മന്ത്രി എം വി ഗോവിന്ദൻ. മനുഷ്യത്വ വിരുദ്ധമായി ചില പൊലീസുകാർ ഇടപെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത്തരം പ്രവണതയുള്ള പൊലീസുകാരെ തിരുത്തണം. ജനങ്ങളുടെ മേൽ കുതിര കയറുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല. ജനങ്ങളെ കൃത്യമായി സേവിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി പൊലീസിനെതിരെ വിമർശനം ഉന്നയിച്ചത്. പൊലീസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ ആരോപണം.

Read Also : വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണുന്നു; സില്‍വര്‍ ലൈന്‍ ഡിപിആറില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍

ചില പൊലീസ് ഉദ്യോഗസ്ഥർ ആഭ്യന്തര വകുപ്പിന് ബാധ്യതയെന്ന് നേരത്തെയും വിമർശനം ഉയർന്നിരുന്നു. ചില ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും പൊലീസിനെതിരായ വിമർശനം ഉയർന്നുവന്നിട്ടുണ്ട്. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനങ്ങൾ പൊലീസിൽ നിന്നുണ്ടാകുന്നു. നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളിൽ പൊലീസ് ഇടപെടലുണ്ടാകുന്നതെന്ന അഭിപ്രായങ്ങളും ഉയർന്നുവന്നിരുന്നു.

Story Highlights: MV Govindan criticizes police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top