Advertisement

പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങളിൽ മുഴുവൻ പ്രതികളും ഉടൻ പിടിയിലാകുമെന്ന് അന്വേഷണസംഘം

April 30, 2022
1 minute Read

പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങളിൽ മുഴുവൻ പ്രതികളും ഉടൻ പിടിയിലാകുമെന്ന് അന്വേഷണസംഘം. സുബൈർ വധക്കേസിൽ ഇന്നലെ അറസ്റ്റിലായ രണ്ട് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. ആർഎസ്എസ് പ്രവർത്തകരായ വിഷ്ണു, മനു എന്നിവരേയാണ് അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. സുബൈർ വധക്കേസിൽ ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ശ്രീനിവാസൻ വധക്കേസിൽ 13 പേരുടെ അറസ്റ്റാണ് ഇതുവരെ അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മുഖ്യ സൂത്രധാരൻ അടക്കം ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

Story Highlights: palakkad double murder update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top