Advertisement

കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിക്കണം, ജുഡീഷ്യല്‍ സംവിധാനം ശക്തിപ്പെടുത്തണം; പ്രധാനമന്ത്രി

April 30, 2022
Google News 2 minutes Read

കാലാഹരണപ്പെട്ട നിയമങ്ങൾ മാറ്റേണ്ട സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തിൽ സർക്കാരുകളോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായി പരമാവധി ശ്രമിക്കുന്നു. ജനങ്ങൾക്ക് മനസിലാകുന്ന തരത്തിൽ ജുഡീഷ്യൽ സംവിധാനം മാറണമെന്നും നീതി ലഭിക്കുമ്പോൾ ജുഡീഷ്യറിയിലേക്കുള്ള വിശ്വാസം ജനങ്ങൾക്ക് വർധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നീതി ലഭ്യമാകലിൽ ഭാഷ തടസമായി നിൽക്കുന്നു.സുപ്രിംകോടതിയിലും ഹൈക്കോടതികളിലും നടപടികളെല്ലാം ഇംഗ്ലീഷിലാണ്. കോടതികളിൽ പ്രാദേശിക ഭാഷ പ്രോത്സാഹിപ്പിക്കണം. ജനങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read Also : #pomonemodi സൊമാലിയയിലുമെത്തി,മോദിക്ക് മറുപടിയും കിട്ടി!!

ഇതിനിടെ സർക്കാരുകൾക്ക് എതിരെ രൂക്ഷ വിമർശനമാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ നടത്തിയത്. സർക്കാരുകൾ ശരിയായി പ്രവർത്തിച്ചാൽ കോടതിക്ക് ഇടപെടേണ്ടി വരില്ല. അന്യായ അറസ്റ്റും പീഡനവും നിർത്തിയാൽ കോടതി ഇടപെടൽ കുറയ്ക്കാം. കോടതി ഉത്തരവുകൾ നടപ്പാക്കാൻ സർക്കാരുകൾ കാലതാമസം വരുത്തുന്നെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. ആറ് വർഷത്തിന് ശേഷമാണ് സംയുക്ത സമ്മേളനം വീണ്ടും നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയിലായതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് നിയമമന്ത്രി പി രാജീവാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

Story Highlights: PM Modi urges judiciary to encourage use of local languages in courts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here