Advertisement

ബസ്, ഓട്ടോ ചാര്‍ജ് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

May 1, 2022
Google News 2 minutes Read

സംസ്ഥാനത്ത് ബസ്, ഓട്ടോ ടാക്‌സി പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാക്കിയും ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയായും വര്‍ധിപ്പിച്ചിരുന്നു. (bus charge hike from today)

ടാക്‌സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് ഇന്ന് മുതല്‍ 200 രൂപയാണ്. 1500 സിസിക്ക് മുകളില്‍ ടാക്‌സി ചാര്‍ജ് 225 രൂപയാകും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കിയിട്ടുമുണ്ട്. വെയ്റ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ നിരക്ക് എന്നിവയില്‍ മാറ്റമില്ല. ഓര്‍ഡിനറി ബസ് നിരക്കിന് ആനുപാതികമായി കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളുടെ നിരക്കുകളും കൂടും.

ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം രണ്ട് ദിവസം മുന്‍പാണ് പുറത്തിറങ്ങിയത്. എക്‌സ്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, സെമി സ്ലീപ്പര്‍, സിംഗിള്‍ ആക്‌സില്‍ മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍, ലോ ഫ്‌ളോര്‍ എസി എന്നിവയുടെ മിനിമം നിരക്കില്‍ മാറ്റമില്ല.

Story Highlights: bus charge hike from today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here