Advertisement

ഡീസൽ വില വർധന അംഗീകരിക്കില്ല; ടി ​ഗോപിനാഥൻ

February 3, 2023
Google News 2 minutes Read
Diesel price hike will not be accepted

ഡീസൽ വില വർദ്ധനവ് അംഗീകരിക്കില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവ് ഉൾപ്പെടെ യാത്ര നിരക്കു അടിയന്തരമായി വർദ്ധിപ്പിക്കാത്ത പക്ഷം സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ​ഗോപിനാഥൻ വ്യക്തമാക്കി. യാത്രാക്കാരുടെ എണ്ണത്തിന്റെ കുറവ് മൂലം ബസുകൾ വലിയ നഷ്ടത്തിൽ ആണ് ഓടുന്നത്. ( Diesel price hike will not be accepted)

Read Also: സംസ്ഥാനത്ത് ഇന്ധന വില കൂടും

കഴിഞ്ഞ യാത്ര നിരക്ക് വർധനവിന്റെ സമയത്ത് വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധനവ് ഉൾപ്പടെ ആവശ്യപ്പെട്ട വർധനവ് നടത്താതെ കേവലം ഒരു യാത്രാ നിരക്ക് വർധനവ് മാത്രം നടപ്പിലാക്കുന്ന ഒരു പ്രവണതയാണ് കഴിഞ്ഞ തവണ കണ്ടത്. എന്നാൽ ഇപ്പോൾ ഡീസലിന്റെ വില വർധിപ്പിച്ച ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഉൾപ്പടെ ബസ് യാത്രാ നിരക്ക് വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവാത്ത പക്ഷം സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് റോഡുകളിൽ ഇറക്കി സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ടി ​ഗോപിനാഥൻ വ്യക്തമാക്കി.

Story Highlights: Diesel price hike will not be accepted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here