വാണിജ്യ പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് 102.50 രൂപ കൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഇത് 2253 ആയിരുന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല.
യുക്രൈൻ പ്രതിസന്ധിയും, വിതരണത്തിൽ നിലനിൽക്കുന്ന ആശങ്കകളുമാണ് ആഗോള ഊർജ്ജ വില ഉയരാൻ കാരണം. അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായി. കൊൽക്കത്തയിലും ചെന്നൈയിലും 19 കിലോ ഭാരമുള്ള സിലിണ്ടറിന് യഥാക്രമം 2,455 രൂപയും 2,508 രൂപയുമാണ് വില. മുംബൈയിൽ സിലിണ്ടറിന് 2,205 രൂപയിൽ നിന്ന് 2,307 രൂപയായാണ് വർധിപ്പിച്ചത്.
നേരത്തെ ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 250 രൂപ വർധിപ്പിച്ചിരുന്നു. നിലവിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടില്ല. മാർച്ച് 22 ന് സബ്‌സിഡിയുള്ള ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 50 രൂപ വർദ്ധിപ്പിച്ചിരുന്നു. 2021 ഒക്ടോബറിനു ശേഷമുള്ള ആദ്യത്തെ വർദ്ധനവാണിത്.
Story Highlights: Commercial cooking gas price hiked by Rs 102 per cylinder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here