ഐഎസ്എലിൽ അടിമുടി മാറ്റം; അടുത്ത സീസൺ മുതൽ പ്ലേ ഓഫിൽ 6 ടീമുകളെന്ന് റിപ്പോർട്ട്

ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസൺ മുതൽ പ്ലേ ഓഫിൽ 6 ടീമുകളെന്ന് റിപ്പോർട്ട്. ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർ നേരിട്ട് സെമി യോഗ്യത നേടും. തുടർന്നുള്ള സെമി സ്ഥാത്തിനായി മൂന്നാം സ്ഥാനക്കാർ ആറാം സ്ഥാനക്കാരെയും നാലാം സ്ഥാനക്കാർ അഞ്ചാം സ്ഥാനക്കാരെയും നേരിടും. ഇതിൽ വിജയിക്കുന്ന രണ്ട് ടീമുകൾ സെമി കളിക്കും.
മൂന്ന് മുതൽ ആറ് സ്ഥാനക്കാർ വരെയുള്ള പ്ലേ ഓഫ് മത്സരങ്ങൾ ഒരു പാദമായിരിക്കും. പോയിൻ്റ് പട്ടികയിൽ ഉയർന്ന സ്ഥാനത്ത് ഫിനിഷ് ചെയ്തവരുടെ ഹോം ഗ്രൗണ്ടിലാവും മത്സരം. സെമിഫൈനൽ മത്സരങ്ങൾ പഴയ രീതിയിൽ തുടരും.
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 9ആം സീസണാണ് ഇനി നടക്കാനിരിക്കുന്നത്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് സീസണുകൾ ഗോവയിൽ വച്ചാണ് നടത്തിയത്. എന്നാൽ, അടുത്ത സീസൺ മുതൽ വീണ്ടും ഹോം-എവേ രീതിയിലാവും ഐഎസ്എൽ.
Story Highlights: isl play off structure change
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here