കുൽഗാമിൽ ലഷ്‌കർ ഹൈബ്രിഡ് ഭീകരൻ പിടിയിൽ; ആയുധങ്ങൾ കണ്ടെടുത്തു

ജമ്മു കശ്മീരിലെ കുൽഗാമിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ ഒരു ‘ഹൈബ്രിഡ്’ ഭീകരൻ പിടിയിൽ. ഇന്ത്യൻ ആർമിയുടെ 34 ആർആർ യൂണിറ്റും കുൽഗാം പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ലഷ്‌കർ ഇ ടി ഭീകരന് പാക്ക് ആസ്ഥാനമായുള്ള തീവ്രവാദികളുമായും, പ്രാദേശിക ലഷ്‌കർ ഇ ടി ഭീകരരുമായും സമ്പർക്കം പുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
യാമിൻ യൂസഫ് ഭട്ടിൽ നിന്ന് ഒരു പിസ്റ്റൾ, ഒരു മാഗസിൻ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, 51 (9 എംഎം) പിസ്റ്റൾ റൗണ്ടുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസ് കണ്ടെടുത്തു. കുൽഗാം ജില്ലയിൽ ഭീകരർക്ക് അഭയവും, മറ്റ് പിന്തുണയും നൽകുകയുമാണ് ഇയാൾ ചെയ്യുന്നത്. ആയുധങ്ങൾ വെടിക്കോപ്പുകൾ സ്ഫോടക വസ്തുക്കൾ മുതലായവയുടെ കടത്തും ഇതിൽ ഉൾപ്പെടുന്നു.
ഭീകരനെതിരെ കുൽഗാം പൊലീസ് ബന്ധപ്പെട്ട നിയമ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ അറസ്റ്റുകളും വീണ്ടെടുക്കലും പ്രതീക്ഷിക്കുന്നതായി പൊലീസ് അറിയിച്ചു.
Story Highlights: One hybrid terrorist of LeT arrested in J-K’s Kulgam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here