സ്പൈസ് ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; യാത്രക്കാർക്ക് പരുക്ക്

മുംബൈയിൽ നിന്ന് ദുർഗാപൂരിലേക്കുള്ള സർവീസിനിടെ സ്‌പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. വിമാനത്തിലെ യാത്രക്കാരിൽ പലർക്കും പരുക്കേറ്റിട്ടുണ്ട്. വൈകാതെ തന്നെ വിമാനം ദുർഗാപൂരിൽ സുരക്ഷിതമായി ഇറക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. ദുർഗാപൂരിൽ എത്തിയ ഉടൻ യാത്രക്കാർക്ക് വൈദ്യസഹായം നൽകുകയും ചെയ്തു. സംഭവം ദൗർഭാഗ്യകരമാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും സ്പൈസ് ജെറ്റ് പ്രതികരിച്ചു.
Story Highlights: SpiceJet Flight Hits Turbulence Passengers Injured
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here