Advertisement

അച്ഛൻ മരിച്ചിട്ടും വീട്ടിൽ എത്താൻ കഴിഞ്ഞില്ല: അമ്മയെ കാണാൻ അഞ്ചു വർഷത്തിനു ശേഷം യോഗി ആദിത്യനാഥ് നാളെയെത്തും

May 2, 2022
Google News 2 minutes Read
Yogi three day visit

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു വർഷത്തിനു ശേഷം അമ്മ സാവിത്രിദേവിയെ കാണാൻ നാളെയെത്തും. മൂന്നു ദിവസമാണ് യോഗിയുടെ ഉത്തരാഖണ്ഡ് പര്യടനം. മേയ് മൂന്നിന് യാമകേശ്വരിലെത്തുന്ന യോഗി പരിപാടികൾക്ക് ശേഷം തന്റെ ഗ്രാമമായ പഞ്ചൂരിലേക്ക് പോകും ( Yogi three day visit ).

മകനെ കാണാൻ ആഗ്രഹമുണ്ടെന്ന് 84 കാരിയായ സാവിത്രിദേവി അടുത്തിടെ മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ചായ കട നടത്തുന്ന യോഗിയുടെ സഹോദരി ശശിയുടെ ഒരേയൊരു ആഗ്രഹവും സഹോദരൻ അമ്മയെ കാണാൻ വരണം എന്നതാണ്. നാളെ വീട്ടിൽ യോഗിയെ കാണാൻ കുടുംബാംഗങ്ങൾ എല്ലാവരും എത്തും.

അഞ്ച് വർഷം മുമ്പ് 2017 ഫെബ്രുവരിയിലാണ് യോഗി തന്റെ അമ്മയെ അവസാനമായി കാണുന്നത്. അന്ന് ഉത്തരാഖണ്ഡിലും യുപിയിലും തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ബിജെപി സ്ഥാനാർത്ഥിയും നിലവിലെ നിയമസഭാ സ്പീക്കറുമായ ഋതു ഖണ്ഡൂരിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയ യോഗി, അമ്മയെയും കുടുംബാംഗങ്ങളെയും കാണാൻ അന്ന് തന്റെ ഗ്രാമമായ പഞ്ചൂരിൽ പോയിരുന്നു.

Read Also : സൗദിയിൽ ഇന്ന് ചെറിയ പെരുന്നാൾ

യോഗിയുടെ പിതാവ് ആനന്ദ് സിംഗ് ബിഷ്ത് 2020-ൽ അന്തരിച്ചു. കൊറോണ പ്രോട്ടോക്കോൾ കാരണം അച്ഛൻ മരിച്ചിട്ടും യോഗിയ്‌ക്ക് വീട്ടിൽ എത്താനായില്ല. 2022 ൽ യോഗി ഒരു തെരഞ്ഞെടുപ്പ് റാലിക്കായി ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ പോയിരുന്നുവെങ്കിലും അമ്മയെ കാണാൻ അദ്ദേഹത്തിന് വീട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല.

അമ്മയെ കാണുന്നതിന് മുമ്പ് യോഗി യാമകേശ്വരിലേക്ക് പോകും. അവിടെ യോഗി തന്റെ ഗുരു അവൈദ്യനാഥിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ഈ പരിപാടിയിൽ യോഗിക്കൊപ്പം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ ധാമിയും ഉണ്ടാകും.

Story Highlights: CM Yogi on 3 day visit to state from May first week

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here