‘പേടിച്ച് വിറച്ചാണ് ഇരിക്കുന്നത്’; പെട്രോൾ കുപ്പിയെറിഞ്ഞ് ആക്രമണമുണ്ടായ സംഭവത്തിൽ ഫിറോസിന്റെ ഉമ്മ

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസ് പ്രതി ഫിറോസിന്റെ വീടിന് നേരെ പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞ് ആക്രമണമുണ്ടായതോടെ ഭീതിയിലും ആശങ്കയിലുമാണ് ഫിറോസിന്റെ ഉമ്മ. ( firose mother about attack )
‘പുലർച്ചെ ശബ്ദം കേട്ടാണ് എണീറ്റത്. ചില്ല് കുപ്പികൾ പൊട്ടുന്ന ശബ്ദം കേട്ടു. നല്ല ഗന്ധം ഉണ്ടായിരുന്നു. ഉടനെ പൊലീസിൽ വിവരമറിയിച്ചു. പേടിച്ച് വിറച്ചാണ് ഇരിക്കുന്നത്. മകൻ എവിടെയാണെന്ന് അറിയില്ല. വലിയ ആശങ്കയോടെയാണ് ഞാനും ഭർത്താവും കഴിയുന്നത്’ ഫിറോസിന്‌റെ ഉമ്മ പറയുന്നു.
ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് പെട്രോൾ നിറച്ച കുപ്പി വീട്ടിലേക്ക് എറിയുന്നത്. പെട്രോൾ കുപ്പിക്ക് തീ പിടിക്കാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വീട്ടിൽ ഫിറോസിന്റെ മാതാപിതാക്കളടക്കമുള്ളവർ ഉണ്ടായിരുന്നു. രണ്ട് കുപ്പികളാണ് എറിഞ്ഞത്. വീടിന്റെ പരിസരത്തുള്ള സിസിടിവി ക്യാമറകൾ അടക്കം പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ പദ്ധതി. സംഭവത്തിൽ ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ശ്രീനിവാസൻ വധക്കേസിൽ അക്രമി സംഘത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ഫിറോസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മുഖ്യ സൂത്രധാരൻ ഇതിൽ ഉൾപ്പെട്ടിട്ടില്ല. ഇയാളെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
Story Highlights: firose mother about attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here