ബെർലിനിൽ പ്രധാനമന്ത്രിക്ക് വൻ വരവേൽപ്പ്; ദേശഭക്തിഗാനം പാടി ഇന്ത്യന്‍ ബാലൻ; താളം പിടിച്ച് മോദി

ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ബർലിൻ-ബ്രാൻഡൻബർഗ് വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബർലിനിലെത്തിയത്.(Indian Boy Sang Patriotic Song, PM Modi Grooved With Him)
അഡ്‌ലോൺ കെംപിൻസ്‌കി ഹോട്ടലിൽ എത്തിയ പ്രധാനമന്ത്രി ഇന്ത്യക്കാരുമായി സംവദിച്ചു. മാതാപിതാക്കൾക്കൊപ്പം വന്ന പെൺകുട്ടി താൻ വരച്ച മോദി ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു.
#WATCH Indian diaspora extends a warm welcome to PM Modi in Berlin, Germany
— ANI (@ANI) May 2, 2022
(Source:DD) pic.twitter.com/H0yX5LWut4
പിന്നാലെ മറ്റൊരു ആൺകുട്ടി പ്രധാനമന്ത്രിക്ക് മുന്നിൽ ദേശഭക്തിഗാനം ആലപിച്ചു. താളം പിടിച്ചുകൊണ്ട് ഗാനം ആസ്വദിച്ച മോദി ഒടുവിൽ കയ്യടിച്ച് കുട്ടിയെ അഭിനന്ദിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ജർമനിയും ഡെൻമാർക്കും ഫ്രാൻസും സന്ദർശിക്കുന്ന തിരക്കിട്ട ത്രിദിന യാത്രാപരിപാടിയാണ് മോദിയുടേത്. 65 മണിക്കൂർ ദൈർഘ്യമുള്ള ത്രിദിന സന്ദർശനത്തിൽ ആകെ 25 കൂടിക്കാഴ്ചകളിലാണ് മോദി പങ്കെടുക്കുന്നത്.
Story Highlights: Indian Boy Sang Patriotic Song, PM Modi Grooved With Him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here