Advertisement

സംസ്ഥാനത്ത് നാളെ അവധി; വിവിധ പരീക്ഷകൾ മാറ്റിവച്ചു

May 2, 2022
Google News 1 minute Read
kerala eid holiday tomorrow

സംസ്ഥാനത്ത് ചെറിയ പെരുന്നാൾ പ്രമാണിച്ച് നാളെ അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി.

ഈദുൽ ഫിത്തർ പ്രമാണിച്ച് മെയ് 3 ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാൽ പി.എസ്.സി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവ്വീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. നാളെ നടത്താൻ നിശ്ചയിച്ചിരുന്ന അകൗണ്ട് ടെസ്റ്റ് ഫോർ എക്‌സിക്യൂട്ടിവ് ഓഫിസർ (കേരള സർവ്വീസ് റൂൾസ്) വകുപ്പുതല പരീക്ഷ മെയ് 9 ലേക്ക് മാറ്റിവെച്ചു.

കേരള സർവകലാശാല നാളെ(03/05/2022) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.
കേരള സർവകലാശാല നാളെ(03/05/2022) ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ആറാം സമസ്റ്റർ CBCSS/CRCBCSS പരീക്ഷകളുടെ കേന്ദ്രികൃത മൂല്യ നിർണയ ക്യാമ്പ് മെയ് നാലാം തിയതിലേക്ക് പുനക്രമീകരിച്ചു.

നാളെ നടത്താനിരുന്ന ജെ.ഡി.സി പരീക്ഷ ( ബാങ്കിംഗ്) 4.05.22 ബുധനാഴ്ച യിലേക്ക് മാറ്റി. സമയ ക്രമത്തിൽ മാറ്റമില്ല.

ഒരു മാസക്കാലം നീണ്ട വ്രതാനുഷ്ഠാനത്തിന് പിന്നാലെ ഇന്ന് ചെറിയ പെരുന്നാൾ ആയേക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇന്നലെ മാസപ്പിറവി കാണാതിരുന്നതിനാൽ 30-ാം നോയമ്പ് കൂടി നോറ്റ് നാളെ പെരുന്നാൾ ആഘോഷിക്കാനിരിക്കുകയാണ് കേരള സമൂഹം.

Story Highlights: kerala eid holiday tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here