മസ്‌കിന് ട്വിറ്ററിലുള്ള പകുതിയിലേറെ ഫോളോവേഴ്‌സും ‘വ്യാജന്മാര്‍’; കണ്ടെത്തലുമായി ഓണ്‍ലൈന്‍ ടൂള്‍

ട്വിറ്ററിനെ സ്വന്തമാക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ തന്ത്രങ്ങളും ഒടുവിലെ വിജയവുമെല്ലാം സംബന്ധിച്ച വാര്‍ത്തകള്‍ കെട്ടടങ്ങുന്നതിനിടെ വീണ്ടും ചര്‍ച്ചയായി മസ്‌കും ട്വിറ്ററും. മസ്‌കിന്റെ പകുതിയിലേറെ ട്വിറ്റര്‍ ഫോളോവേഴ്‌സും വ്യാജന്മാരാണെന്ന ഒരു ഓണ്‍ലൈന്‍ ടൂളിന്റെ കണ്ടെത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മസ്‌കിന്റെ പകുതി ഫോളോവേഴ്‌സും സ്പാം അക്കൗണ്ടുകളോ ബോട്‌സോ ആണെന്നാണ് സ്പാര്‍ക്ക്‌ടോറോ ടൂളിന്റെ കണ്ടെത്തല്‍.
90 മില്യണ്‍ ഫോളോവേഴ്‌സാണ് മസ്‌കിന് ട്വിറ്ററിലുള്ളത്. സ്പാര്‍ക്ക്‌ടോറോ മസ്‌ക് ഫോളോവേഴ്‌സിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വിശകലനം ചെയ്താണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ മറ്റ് സ്ഥിരീകരണമോ പ്രതികരണങ്ങളോ പുറത്തുവന്നിട്ടില്ല.
പലതവണ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ കൈകളിലേക്ക് ട്വിറ്റര്‍ എത്തിയത്. 43 ബില്യണ്‍ യു.എസ് ഡോളറില്‍ നിന്ന് 44 ബില്യണ്‍ ഡോളറിനാണ് ട്വിറ്റര്‍ മസ്‌ക് സ്വന്തമാക്കിയത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ നല്‍കി 4400 കോടി ഡോളറിനാണ് കരാര്‍. ഇതോടെ ട്വിറ്റര്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറി.
ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളാണ് മസ്‌ക്. ഏകദേശം 273.6 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മസ്‌കിനുള്ളത്. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയിലെ ഓഹരി പങ്കാളിത്തത്തിന് പുറമേ എയ്‌റോസ്‌പേസ് സ്ഥാപനമായ സ്‌പേസ് എക്‌സിലും മസ്‌കിന് പങ്കുണ്ട്.
Story Highlights: More Than Half Of Elon Musk’s Twitter Followers Are Fake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here