തിരിച്ചടിച്ച് കേരളം; സന്തോഷ് ട്രോഫി ഫൈനൽ ഷൂട്ട് ഔട്ടിലേക്ക്

സന്തോഷ് ട്രോഫി ഫൈനൽ പോരാട്ടം ഷൂട്ട് ഔട്ടിലേക്ക്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ കേരളം ബംഗാളിനെതിരെ സമനില ഗോൾ നേടിയിരുന്നു. കളിയുടെ 116 ആം മിനിറ്റിലാണ് കേരളത്തിന്റെ സമനില ഗോൾ പിറന്നത്. നേരത്തെ എക്സ്ട്രാ ടൈമിൽ ദിലീപ് ഒറോനിൻ്റെ ഉജ്വല ഹെഡറിലൂടെ ബംഗാൾ മുന്നിൽ എത്തിയിരുന്നു. നിശ്ചിത സമയത്തു ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.
മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്. മറുവശത്ത് ലഭിച്ച 2 ഗോൾ അവസരങ്ങൾ മുതലാക്കാൻ ബംഗാളിനും കഴിഞ്ഞില്ല. പന്തടക്കത്തിൽ മുൻതൂക്കം ബംഗാളിന് ആയിരുന്നെങ്കിലും കൂടുതൽ അവസരങ്ങൾ ഒരുക്കിയത് കേരളമാണ്. കേരളത്തിന്റെ 15–ാം ഫൈനലാണിത്. മറുവശത്ത് 33–ാം കിരീടം ലക്ഷ്യമിട്ടാണ് ബംഗാൾ കളിക്കുന്നത്
Story Highlights: santhosh trophy final updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here