സന്തോഷ് ട്രോഫി ഫൈനൽ; കേരളത്തിന് വിജയാശംസകളുമായി കെ സുധാകരൻ

സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ നേരിടുന്ന കേരള ടീമിന് വിജയാശംസകളുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ‘സന്തോഷ് ട്രോഫി ഫൈനൽ കളിക്കുന്ന കേരള ഫുട്ബോൾ ടീമിന് ആശംസകൾ!’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. രാത്രി 8ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.
കേരളത്തിന് വിജയാശംസകൾ നേർന്ന് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ തോൽക്കാതെയാണ് കേരളം ഫൈനലിലെത്തിയതെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിൽ ബംഗാൾ കേരളത്തോട് തോറ്റിരുന്നു.ഇത് കേരളത്തിന് മുൻതൂക്കം നൽകുന്നുണ്ട്. ഫൈനലിനുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു.
ആയിരക്കണക്കിനാളുകളാണ് ടിക്കറ്റ് കിട്ടാതെ പോലും മത്സരാവേശവുമായി പയ്യനാട് സ്റ്റേഡിയം പരിസരത്ത് ഇപ്പോഴുമുള്ളത്. കിക്കോഫിന് നാലു മണിക്കൂര്‍ മുമ്പെ 30000 പേരെ ഉള്‍ക്കൊള്ളാവുന്ന മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു.
Story Highlights: santosh-trophy-final-k-sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here