പാചകവാതകവില കൂട്ടി മെയ് ദിനത്തിൽ തൊഴിലാളികളെ കേന്ദ്ര സർക്കാർ ആക്രമിക്കുന്നു; സീതാറാം യെച്ചൂരി

പാചകവാതകവില കൂട്ടി മെയ് ദിനത്തിൽ തൊഴിലാളികളെ കേന്ദ്ര സർക്കാർ ആക്രമിക്കുകയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നികുതി കൂട്ടി ഇന്ധനവില വർധിപ്പിക്കുന്നത് ദരിദ്രർക്കുനേരെയുള്ള ആക്രമണമാണ്. മെയ് ദിനത്തിന്റെ ഭാഗമായി എ കെ ജി ഭവനിൽ പതാക ഉയർത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. പ്രകാശ് കാരാട്ട്, ഹന്നൻ മൊള്ള തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.(seetharam yechuri against central government)
രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരാണ്. ചൂടുകാലം മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പ് കേന്ദ്രം നടത്തിയില്ല. ഇത്ര ദിവസം കേന്ദ്രം എന്തെടുക്കുകയായിരുന്നുവെന്നും യെച്ചൂരി ചോദിച്ചു. ഏഴുവർഷമായി പെട്രോളിയം നികുതി കൂട്ടിയതാണ് ഇന്ധനവില വർധനയ്‌ക്ക് കാരണം. നികുതി കൂട്ടിയതിന്റെ ഗുണഫലം സംസ്ഥാനങ്ങൾക്ക് ഇല്ല. പൂർണമായും കേന്ദ്രത്തിനാണ്. ഉയർന്ന നികുതി പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
Story Highlights: seetharam yechuri against central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here