തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഈ മാസം 31ന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും.
ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്.
ഉപതെരഞ്ഞെടുപ്പിനുള്ള തിയതി കൂടി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് മുന്നണികള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മുന്നണികള്‍ക്ക് മുന്നില്‍ 10 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ പശ്ചാത്തലത്തില്‍ ഉടന്‍ പാര്‍ട്ടികള്‍ നേതൃയോഗങ്ങള്‍ ചേരും. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കടുക്കുന്ന സാഹചര്യത്തില്‍ ഇത് തന്നെയാകും പ്രധാന തെരഞ്ഞെടുപ്പ് വിഷയമെന്നാണ് കണക്കാക്കപ്പെടുന്നത്.
Story Highlights: thrikkakkara byelection on may 31
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here