പൊലീസ് സ്റ്റേഷനിലെ പടിയിൽ കുടുങ്ങി കാർ; ജിപിഎസ് ചതിച്ചതെന്ന് യുവതി

പൊലീസ് സ്റ്റേഷനിലെ പടിയിൽ കുടുങ്ങി കാർ. അമേരിക്കയിലെ പോർട്‌ലൻഡ് പൊലീസ് സ്റ്റേഷനിലെ ഗ്യാരേജിലേക്കുള്ള പടിക്കെട്ടിലാണ് 26കാരിയായ യുവതി കുടുങ്ങിയത്. ജിപിഎസിൽ റൂട്ട് കാണിച്ചതു പ്രകാരമാണ് താൻ വാഹനം അതുവഴി ഓടിച്ചതെന്ന് യുവതി പറഞ്ഞു. എന്നാൽ, യുവതി മദ്യപിച്ചിരുന്നെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
“26കാരിയായ ഒരു യുവതി പൊലീസ് വിഭാഗത്തിൻ്റെ ഗാരേജിലൂടെ വാഹനമോടിച്ചു. ഞങ്ങളുടെ നടപ്പാതയ്ക്കരികിലൂടെ തെരുവിലേക്കിറങ്ങാനായിരുന്നു ശ്രമം. ജിപിഎസ് നിർദ്ദേശങ്ങൾ പാലിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു. എന്നാൽ, യുവതിയുടെ രക്തത്തിലെ മദ്യത്തിൻ്റെ അളവ് വർധിച്ചിരുന്നതായാണ് പൊലീസ് ഓഫീസർമാർക്ക് തോന്നിയത്. യുവതിക്ക് സമൻസ് അയച്ചിട്ടുണ്ട്.”- പൊലീസ് ഡിപ്പാർട്ട്മെൻ്റ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
Story Highlights: Woman Drove Stairs GPS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here