കാസർഗോട്ട് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു

കാസർഗോട്ട് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികൾക്കാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. ഷവർമ കേസിൽ ചികിത്സയിലുള്ളവരിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. ആരുടേയും നില ഗുരുതരമല്ല.(four kids test positive for shigella bacteria at kanhangad)
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ മാസം വീണ്ടും ഷിഗല്ല റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് നഗരത്തിലെ പുതിയാപ്പയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗവ്യാപനമുണ്ടായിട്ടില്ലെന്നും ഒരാളിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെയാണ് പുതിയാപ്പ സ്വദേശിയിൽ രോഗം സ്ഥിരീകരിച്ചത്.
Story Highlights: four kids test positive for shigella bacteria at kanhangad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here