കശ്മീരിൽ ഭീകരരുടെ മയക്കുമരുന്ന് കേന്ദ്രം തകർത്തു; രണ്ട് ലക്ഷ്കർ തൊയ്ബ ഭീകരർ പിടിയിൽ

കശ്മീരിൽ ഭീകരരുടെ മയക്കുമരുന്ന് കേന്ദ്രം തകർത്ത് സൈന്യം. ജമ്മുകശ്മീർ പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കേന്ദ്രം കണ്ടെത്തിയത്. ബാരാമുള്ളയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
കേന്ദ്രത്തിൽ നിന്ന് രണ്ട് ലക്ഷ്കർ തൊയ്ബ ഭീകരരെ പിടികൂടി.പരിശോധനയിൽ കേന്ദ്രത്തിൽ നിന്ന് 1.5 കോടി രൂപ വിലമതിയ്‌ക്കുന്ന ഹെറോയിനും ആയുധങ്ങളും കണ്ടെടുത്തു. പതിവ് പരിശോധനയ്‌ക്കിടെയാണ് രണ്ടംഗ സംഘം സേനയുടെ വലയിലാവുന്നത്. മയക്കുമരുന്ന് വാഹനത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ സൈന്യം ചോദ്യം ചെയ്യുകയും പിടികൂടുകയുമായിരുന്നു.
Read Also : അനന്ത്‌നാഗില്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ്; സംഘര്‍ഷം ഈദ് ഗാഹിനിടെ
മയക്കുമരുന്ന് വിറ്റ് കിട്ടുന്ന പണം ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാനാണ് ഉപയോഗിച്ച് വരുന്നതെന്ന് ജമ്മുകശ്മീർ പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് കടത്താനുപയോഗിച്ച വാഹനവും പൊലീസ് പിടികൂടിയിട്ടുണ്ട്.
Story Highlights: narco-terror module busted in Kashmir; 2 LeT terrorists arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here