Advertisement

ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം, ഇല്ലെങ്കില്‍ ഗൂഗിള്‍ ക്രോം വമ്പന്‍ പണി തരും; മുന്നറിയിപ്പുമായി സര്‍ക്കാര്‍

May 3, 2022
Google News 2 minutes Read

ഗൂഗിള്‍ ക്രോം ഉടന്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ഉപയോക്താക്കള്‍ വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീമിന്റെ വിലയിരുത്തലിലാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഡെസ്‌ക്ടോപ്പിനായുള്ള ക്രോം ബ്രൗസറിനാണ് ഗുരുതര വീഴ്ചയുള്ളതായി കണ്ടെത്തിയത്. (security problems update google chrome immedietly)

കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീം കണ്ടെത്തിയ തകരാറുകള്‍ ഗൂഗിള്‍ അംഗീകരിക്കുകയും 30 തകരാറുകള്‍ പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 101.0.4951.41ന് മുമ്പുള്ള ഗൂഗിള്‍ ക്രോം വേര്‍ഷനുകളാണ് സുരക്ഷിതമല്ലാത്തത്. സൈബര്‍ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ ക്രോം വേര്‍ഷന്‍ 101.0.4951.41 ലേക്ക് എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് ഏക പോംവഴി.

വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നിവയിലെല്ലാം ഗൂഗില്‍ ക്രോമില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടുണ്ട്. ആരാണ് ക്രോമിനെ ടാര്‍ജെറ്റ് ചെയ്യുന്നതെന്നോ എത്ര ഉപയോക്താക്കളുടെ വിവരങ്ങള്‍ അപഹരിക്കപ്പെട്ടിട്ടുണ്ടാകാമെന്നോ ഏത് തരത്തിലുള്ള വിവരങ്ങളാണ് ഹാക്കര്‍മാര്‍ലക്ഷ്യം വയ്ക്കുന്നതെന്നോ വ്യക്തമായിട്ടില്ല.

Story Highlights: security problems update google chrome immedietly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here